---
title: "ഒമാനിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന മരിച്ചു"
english_title: "Kerala Woman Dies in Road Accident Near Salalah, Oman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373475/oman-salalah-road-accident-kerala-woman-dies-fatima-shana`"
published_at: "2026-07-20T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5dbfd3209df_1000183645.jpg"
keywords: ["Oman", "Salalah", "Road Accident", "Kannur", "Malayali"]
---

# ഒമാനിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനി ഫാത്തിമത്ത് ഷാന മരിച്ചു

> **Lead Summary:** **സലാല**: ഒമാനിൽ സലാല- ഹൈമ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു.

## Article Content

**സലാല**: ഒമാനിൽ സലാല- ഹൈമ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു.

കണ്ണൂർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ഹൈമയിൽ സൈൻ ബോർഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെയാണ് അപകടം. കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം.

അപകടത്തിൽ ഭർത്താവ് മുഹമ്മദ് ഷാനിദിനും (31) ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കലിനും (26) പരിക്കേറ്റു. ഇരുവരെയും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മസ്കത്തിലെ സീബിൽ ‘ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്തോടെയാണ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373475/oman-salalah-road-accident-kerala-woman-dies-fatima-shana`)